X

കാത്തിരിപ്പിന് വിരാമം: മമ്മൂട്ടിയുടെ പേരന്‍പ് പ്രദര്‍ശനത്തിനെത്തുന്നു

ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പിലൂടെ പറയുന്നത്.

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് പേരന്പ്.ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് പേരന്‍പ്.ചിത്രീകരണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തിലേറെ ആയിരുന്നുവെങ്കിലും .ഒരുപാട് തവണ റിലീസ് മാറ്റി വെക്കേണ്ടി വന്നു. പ്രശസ്തമായ ഒട്ടനവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശനത്തിനനുമതി ലഭിച്ചതാണ് പേരന്‍പിന്റെ റിലീസ് വൈകാന്‍ കാരണം.

റോട്രിടാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വിവിധ രാജ്യങ്ങളിലെ ഇരുനൂറോളം ചിത്രങ്ങളില്‍ നിന്ന് ഇരുപതാം സ്ഥാനം ലഭിച്ച ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് പേരന്പ്.കൂടതെ ഷാന്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലും, ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ പനോരമയില്‍ ഐ.എഫ്.എഫ്.ഐ ല്‍ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനത്തിന് തന്നെ പ്രേക്ഷകരുടെ വന്‍ പ്രതികരണം ലഭിച്ചിരുന്നു.കൂടാതെ തിരക്ക് കാരണം അധിക പ്രദര്‍ശനം അനുവദിച്ച ഏക ഇന്ത്യന്‍ ചിത്രവും പേരന്പ് ആയിരുന്നു. മമ്മൂട്ടി യുടെ അഭിനയ മികവിനെ പുകഴ്ത്തി സിനിമ ലോകത്തെ തന്നെ നിരവധി പേര് രംഗത്ത് വന്നിരുന്നു .

ചിത്രത്തില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരന്‍പിലൂടെ പറയുന്നത്.ഇത്രയധികം പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്റെ തീയേറ്റര്‍ റിലീസ് നീണ്ടു പോകുന്നതില്‍ പ്രേക്ഷര്‍ ഒന്നടങ്കം നിരാശയില്‍ ആയിരുന്നു .എന്നാല്‍ കാത്തിരിപ്പിനു വിരാമം ഇട്ടുകൊണ്ട് ചിത്രം 2019 ഫെബ്രുവരി ല്‍ റിലീസ് ചെയ്യും. റിലീസ് തീയ്യതി എന്നാണെന്നുള്ളത് ഇനിയും വ്യക്തമല്ല. വരും ദിവസങ്ങളില്‍ അത് കൂടി പുറത്ത് വരുമെന്നുള്ള പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍. യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം 2 മണിക്കൂര്‍ 27 മിനുറ്റ് ദൈര്‍ഘ്യമുള്ളതാണ്ചിത്രത്തിന്റെ ഫേസ്ബുക് പേജിലൂടെ ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത് .വേള്‍ഡ് വൈഡ് റിലീസ് ആയി ലോകമെമ്പാടും ഒരേദിവസം ചിത്രം തീയേറ്ററുകളില്‍ എത്തും.

യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഏവരുടെയും അഭിപ്രായം.