താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായി എത്തുന്ന ദ ആക്‌സിന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്‌ലര്‍ യൂടൂബില്‍ കാണാനില്ലെന്ന് അനുപം ഖേര്‍. യൂടൂബിനെ അഭിസംബോധന ചെയ്താണ് അനുപം ഖേറിന്റെ ട്വീറ്റ്. പ്രിയപ്പെട്ട യൂടൂബ്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് മെസേജുകളും കോളുകളും വരുന്നു. ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ട്രെയ്‌ലര്‍ എന്ന് സര്‍ച്ചില്‍ ടൈപ്പ് ചെയ്താല്‍ അമ്പതാമതായി പോലും ട്രെയ്‌ലര്‍ വരുന്നില്ല. ഇന്നലെ ഞങ്ങള്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു. സഹായിക്കൂ – അനുപം ഖേര്‍ ട്വീറ്റ് ചെയ്തു.
ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തിരയുന്നവര്‍ക്ക് അനുപം ഖേറിന്റെ ഇന്റര്‍വ്യൂകളാണ് കിട്ടുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരുവിന്റെ പുസ്തകത്തെ ആധാരമാക്കി അതേപേരില്‍ വിജയ് ഗുട്ടെ സംവിധാനം ചെയ്യുന്ന സിനിമയില്‍ അക്ഷയ് ഖന്നയാണ് സഞ്ജയ ബാരുവാകുന്നത്. ജര്‍മ്മന്‍ നടി സൂസന്‍ ബെര്‍ണറ്റ് സോണിയ ഗാന്ധിയേയും അര്‍ജുന്‍ മാഥുര്‍ രാഹുല്‍ ഗാന്ധിയേയും അഹാന കുമ്ര പ്രിയങ്ക ഗാന്ധിയേയും അവതരിപ്പിക്കുന്നു. ജനുവരി 11ന് സിനിമ തീയറ്ററുകളിലെത്തും.
ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‌ലര്‍ ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി പ്രചരിപ്പിരുന്നു. ചിത്രത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവും പ്രതിഷേധവുമായി രംഗത്തുണ്ട്. റിലീസിന് മുമ്പായി സ്പഷല്‍ സ്‌ക്രീനിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രസിജന്റ് സത്യജീത് താംബെ പാട്ടീല്‍ നിര്‍മ്മാതാവിന് കത്ത് നല്‍കിയിരുന്നു. വസ്തുതകള്‍ വളച്ചൊടിച്ചു എന്നാണ് ആരോപണം.
This post was last modified on January 3, 2019 7:35 am
Leave a Comment