കുഞ്ചാക്കോ ബോബന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ ജയസൂര്യയെ പുകഴ്ത്തി ഒരു പോസ്റ്റ് ഇട്ടിരുന്നു. മറ്റൊരു നടനെക്കുറിച്ച് നല്ലതു പറഞ്ഞ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതിനു സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ അഭിനന്ദനവും ചാക്കോച്ചന് കിട്ടിയിരുന്നു. എന്തുകൊണ്ട് തന്നെ കുറിച്ച് ചാക്കോച്ചന്‍ അങ്ങനെയൊരു എഫ് ബി പോസ്റ്റ് ഇട്ടു എന്നതിന്റെ കാരണം ഇപ്പോള്‍ ജയസൂര്യ പുറത്തുവിട്ടു. വനിത നല്‍കിയ അഭിമുഖത്തില്‍ ആ കഥ ജയസൂര്യ പറയുന്നത് ഇങ്ങനെയാണ്;
കുറച്ചു കാലം മുമ്പ് ഞാനും ചാക്കോച്ചനും കൂടി സംസാരിച്ചിരിക്കുന്നതിനിടയില്‍ അവന്‍ ഫോണ്‍ എന്റെയടുത്ത് വച്ച് മറ്റെന്തോ കാര്യത്തിന് പോയി. കിട്ടിയ സമയംകൊണ്ട് അവന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ കയറി ഞാന്‍ എന്നെത്തന്നെ പുകഴ്ത്തി ഒരു പോസ്റ്റ് ഇട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ ചാക്കോച്ചന്റെ ഫോണില്‍ മെസേജുകളുടെ പൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലതു പറയാന്‍ കാണിച്ച ചാക്കോച്ചന്റെ മനസിനെ എല്ലാവരും അഭിനന്ദിച്ചു. അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ‘കൂട്ടുകാരനെന്ന നിലയില്‍ നീ ചെയ്യേണ്ട കടമയാണ് ഞാന്‍ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ’.
ഇതാണ് കുഞ്ചാക്കോ ബോബന്റെ ‘ ജയസൂര്യ പുകഴ്ത്തലി’നു പിന്നിലെ യാഥാര്‍ത്ഥ്യം. നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ എന്ന് ജയസൂര്യ
This post was last modified on January 14, 2018 11:37 am
Leave a Comment