X

‘ഒന്ന് പ്രേമിക്കുക മാത്രമേ നിക്കിന് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളു, എന്നാല്‍ പ്രിയങ്ക തന്ത്രപൂര്‍വ്വം ബന്ധം വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു’; ലേഖനം വിവാദത്തിൽ

ലേഖനത്തിൽ 'ഗ്ലോബൽ സ്കാം ആർട്ടിസ്റ്റ്' എന്നാണ് പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും നടനും ഗായകനുമായ നിക് ജോനാസും തമ്മിലുള്ള വിവാഹത്തെ വിവാദങ്ങൾ വിട്ടൊഴിയുന്ന ലക്ഷണമില്ല. വിവാഹാഘോഷങ്ങളിലെ കരിമരുന്നു പ്രയോഗത്തിനും മൃഗങ്ങളെ ഉപയോഗിച്ചതിനുമെല്ലാം വിമർശനങ്ങൾ ഏറ്റുവാങ്ങിയ പ്രിയങ്കയെ മോശമായി ചിത്രീകരിച്ചു കൊണ്ട് അമേരിക്കൻ മാധ്യമമായ ‘ദി കട്ടി’ ൽ പുറത്തിറക്കിയ ലേഖനവും വിവാദമാകുന്നു.

പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് യു.എസില്‍ നിന്നും പുറത്ത് വിട്ട ആര്‍ട്ടിക്കിളില്‍ പറയുന്നത്. ‘പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോള്‍ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?’ എന്നും ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു.

ലേഖനത്തിൽ ‘ഗ്ലോബൽ സ്കാം ആർട്ടിസ്റ്റ്’ എന്നാണ് പ്രിയങ്കയെ വിശേഷിപ്പിച്ചിരിക്കുന്നത്.

മരിയാ സ്മിത്ത് എഴുതിയ ലേഖനത്തിനെതിരേ പ്രതിഷേധം ഉയർന്നതോടെ ദി കട്ട് ലേഖനം പിൻവലിച്ചു. നിക്കിന്‍റെ സഹോദരനായ ജോ ജോനാസ്, അദ്ദേഹത്തിന്‍റെ കാമുകി സോഫി ടർണർ, ബോളിവുഡ് താരങ്ങളായ അർജുൻ കപൂർ, സോനം കപൂർ തുടങ്ങിയവർ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ താനിപ്പോൾ വളരെ സന്തോഷകരമായ അവസ്ഥയിലാണെന്നും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

എസ് കലേഷിനെ കുറ്റവാളിയെ പോലെ നിര്‍ത്തിയതിന് ആരാണ് സമാധാനം പറയുക? കവിത മോഷണ വിവാദത്തിന്റെ പിന്നില്‍ നടന്നത്

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

This post was last modified on December 7, 2018 7:39 am