ബോളിവുഡിന്റെ ‘ബിഗ് ബി’ അമിതാഭ് ബച്ചന്‍ ആദ്യമായി തമിഴ് സിനിമയിലേക്ക് എത്തുന്നു. ‘ഉയര്‍ന്ത മനിതന്‍’ എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍െഫ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അമിതാഭ് ബച്ചന്‍ തന്നെ ട്വിറ്ററില്‍ പങ്കുവച്ചു. കൂടാതെ നടനും സംവിധായകനുമായ എസ് ജെ സൂര്യയും ക്യാരടക്ടര്‍ വേഷത്തിലുള്ള അമിതാഭ് ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്.
എസ്.ജെ സൂര്യ ബിഗ് ബിയുടെ പുതിയ ലുക്ക് ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് തന്റെ ആദ്യ കോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അമിതാഭ് ബച്ചനും പുറത്തുവിട്ടു,
വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളും ധരിച്ച് ഒരു കണ്ണടയും നെറ്റിയില്‍ ഭസ്മക്കുറിയും തൊട്ട് ഒരു പക്കാ തമിഴ് ഗ്രാമീണനായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത്.
Leave a Comment