ദളിത് യുവാവിനെ പ്രണയിച്ചതിന് മകളെ കൊന്ന് കെട്ടുതൂക്കിയശേഷം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് സേലം കൊണ്ടലാംപെട്ടിയിലാണു സംഭവമെന്ന് മനോര റിപ്പോര്‍ട്ട് ചെയ്യുന്നു. നെയ്ത്തു തൊഴിലാളിയായ രാജ്കുമാര്‍(43), ഭാര്യ ശാന്തി(32) ഇവരുടെ മകള്‍ രമ്യ ലോഷിനി(19) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 8ന് അയല്‍വാസികളാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആദ്യം കൂട്ട ആത്മഹത്യയാണെന്ന് ധരിച്ചെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ രമ്യ ലോഷിനിയെ ശ്വാസം മുട്ടി മരിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് രമ്യയെ കെട്ടിതൂക്കി മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ നിഗമനം.
കഴിഞ്ഞ ദിവസം പ്രണയത്തെച്ചൊല്ലി മാതാപിതാക്കളുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ രമ്യ കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസ് അറിയിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ കാമുകനും ബസ് ജീവനക്കാരനുമായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. ദളിത് വിഭാഗത്തില്‍പെട്ട തന്നെ പ്രണയിച്ചതിന് രമ്യയുടെ മാതാപിതാക്കള്‍ എതിര്‍പ്പുണ്ടായിരുവെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്.
സേലത്തെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാരുന്നു രമ്യ. പ്ലസ്ടു വിദ്യാര്‍ഥിയായ ലോകനാഥനാണ് രമ്യയുടെ സഹോദരന്‍.
Leave a Comment