X

വീണ്ടും ‘സത്യനാവാന്‍’ ജയസൂര്യ

മലയാള സിനിമയിലെ അനശ്വര നായകന്‍ സത്യന്റെ ജീവിതം സിനിമയാവുന്നു.

മലയാള സിനിമയിലെ അനശ്വര നായകന്‍ സത്യന്റെ ജീവിതം സിനിമയാവുന്നു. ജയസൂര്യയാണ് സത്യനായി വേഷമിടുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വിപി സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനില്‍ നായകനായതും ജയസൂര്യയായിരുന്നു. സത്യന്റെ ജീവിതം പകര്‍ത്തുന്ന ചിത്രത്തിന്റെ പേരടങ്ങുന്ന വിശദാംശങ്ങള്‍ തിരുവനന്തപുരത്ത് നടക്കുന്ന സത്യന്‍ അനുസ്മരണ ചടങ്ങില്‍ പ്രഖ്യാപിക്കും. സത്യന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി ജയസൂര്യ വെള്ളിയാഴിച്ച വൈകുന്നേരം എല്‍എംഎസിലെ ശവകുടീരം സന്ദര്‍ശിക്കും.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത് സത്യനായിരുന്നു.

മജീദിന്റെയും സക്കരിയായുടെയും ഉമ്മ; കേരളം ഏറ്റെടുത്ത സാവിത്രി ശ്രീധരന്റെ ജീവിതം