X

ഉയരേക്ക് ശേഷം ആസിഫ് അലി എന്തുകൊണ്ട് അഭിമുഖങ്ങള്‍ ഒഴിവാക്കി

അയാള്‍ ഇമോഷണലാവുന്നതും പല്ലവിയെ സ്‌നേഹിക്കുന്നതും മറ്റൊരാളെ പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലെന്നും ആസിഫ് അലി പറയുന്നു.

ഉയരെ കഴിഞ്ഞതിനുശേഷം അഭിമുഖങ്ങള്‍ ഒഴിവാക്കിയിരുന്നുവെന്ന് ആസിഫ് അലി. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇതിന് കാരണം വെളിപ്പെടുത്തിയത്. തന്റെ ഭാഗത്തുനിന്ന് ഒരുരീതിയിലും ഗോവിന്ദിനെ ന്യായീകരിക്കാന്‍ പറ്റില്ലെന്നും, അയാള്‍ ഇമോഷണലാവുന്നതും പല്ലവിയെ സ്‌നേഹിക്കുന്നതും മറ്റൊരാളെ പറഞ്ഞ് മനസിലാക്കാന്‍ പറ്റില്ലെന്നും ആസിഫ് അലി പറയുന്നു.

പല്ലവിയെ ആസിഡ് ആക്രമണത്തിന് ഇരയാക്കിയ ആളാണ് ഗോവിന്ദ്. അതിന്റെ കാരണങ്ങള്‍ പറഞ്ഞ് കഴിഞ്ഞാല്‍ പലയിടത്തും മോശമായി വായിക്കപ്പെടുമെന്നും ആസിഫ് അലി പറയുന്നു.

ചില സീനുകളിലും ഗോവിന്ദ് കരയുന്നതെന്തിനെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരിക്കലും അത് പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദിന് അയാളുടേതായ കാരണങ്ങളുണ്ട്. അത് പുറത്തു പറഞ്ഞാല്‍ പലയിടത്തും ദോഷമാകും. പലരീതിയില്‍ വ്യാഖ്യാനിക്കപ്പെടും. അതിനാല്‍തന്നെ ഒരു പരിധിയില്‍ കൂടുതല്‍ അയാളെപ്പറ്റി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ആസിഫ് അലി അഭിമുഖത്തില്‍ പറഞ്ഞു.

‘വൈറസ്’ സ്വാഭാവിക സിനിമാ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്