വയലന്‍സ് നിയോ നോയിര്‍ സിനിമകളുടെ വക്താവായി അറിയപ്പെടുന്ന മുഖ്യധാര ബോളിവുഡ് സിനിമയില്‍ വലിയ നിരൂപക പ്രശംസ നേടുന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാഗ് കശ്യപിന്റെ പുതിയ ചിത്രം ഒരു പ്രണയകഥയാണ് – മന്മര്സിയാന്. മന്മര്സിയാനില് അഭിഷേക് ബച്ചനും തപ്സി പന്നുവും വിക്കി കൗശലുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സര്‍ദാര്‍ജി വേഷത്തിലുള്ള അഭിഷേകിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഹൗസ് ഫുള്ളിന് ശേഷമുള്ള അഭിഷേകിന്റെ ചിത്രമാണിത്.