X

ഡയലോഗും ഡാന്‍സുമില്ലാതെ പ്രഭുദേവ സിനിമ; പുതിയ ചിത്രത്തെക്കുറിച്ച് കാര്‍ത്തിക് സുബ്ബരാജ്

2001ല്‍ കൊടെയ്കനാലിലെ ഹിന്ദുസ്ഥാന്‍ ലിവര്‍ തെര്‍മോമീറ്റര്‍ ഫാക്ടറിയിലെ മെര്‍ക്കുറി വിഷ വാതക ചോര്‍ച്ചയുടെ കഥയാണ് പറയുന്നത്.

രണ്ട് മണിക്കൂര്‍ നിശബ്ദ ചിത്രമാണ് പ്രഭുദേവ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം. ഡാന്‍സും ഡയലോഗുമില്ലാത്ത ഒരു പ്രഭുദേവ ചിത്രം റിലീസിന്
ഒരുങ്ങുന്നു. പേര് മെര്‍ക്കുറി. ചിത്രത്തിന്റെ രചന കാര്‍ത്തിക് സുബ്ബരാജ് തന്നെ. പ്രഭു ദേവയ്ക്ക് പുറമെ സനത് റെഡ്ഡി, ദീപക് പരമേഷ്, ഇന്ദുജ, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ഏപ്രില്‍ 13ന് ചിത്രം തീയറ്ററുകളിലെത്തും. 2001ല്‍ കൊടെയ്കനാലിലെ ഹിന്ദുസ്ഥാന്‍ ലിവര്‍ തെര്‍മോമീറ്റര്‍ ഫാക്ടറിയിലെ മെര്‍ക്കുറി വിഷ വാതക ചോര്‍ച്ചയുടെ കഥയാണ് പറയുന്നത്. അറനൂറോളം തൊഴിലാളികളാണ് വിഷവാതക ചോര്‍ച്ചയ്ക്ക് ഇരകളായത്. പിസ (2012), ജിഗര്‍ത്താണ്ഡ (2014), ഇരയ്‌വി (2016) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്.

പിസ (2012), ജിഗര്‍ത്താണ്ഡ (2014), ഇരയ്‌വി (2016) തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. സംഭാഷണങ്ങളില്ലാത്തത് കാരണം ഓരോ ഷോട്ടിനും അതീവശ്രദ്ധ വേണ്ടിയിരുന്നതായി കാര്‍ത്തിക് സുബ്ബരാജ് പറയുന്നു. നര്‍ത്തകനായ പ്രഭുദേവയുടെ ശരീരഭാഷയും മെയ്വഴക്കവും സംഭാഷണങ്ങളില്ലാതെ കാര്യങ്ങള്‍ അവതരിപ്പിച്ച് ഫലിപ്പിക്കാന്‍ സഹായകമായിട്ടുണ്ട് – കാര്‍ത്തിക് പറയുന്നു. നൃത്തത്തിന് പ്രാധാന്യം നല്‍കിയുള്ള അടുത്ത ചിത്രം ഡ്രാമ ലക്ഷ്മിയില്‍ വിജയ് ആണ് നായകന്‍.

മെര്‍ക്കുറി -ടീസര്‍:

This post was last modified on March 29, 2018 1:15 pm