ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് 25ന് തീയറ്ററുകളിലെത്തും. റാണി പദ്മാവതിയെ അപമാനിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയ തീവ്ര ഹിന്ദുത്വസംഘടനകളുടെ എതിര്‍പ്പും ഇതിനെ പിന്തുണച്ച ബിജെപിയുടെ നിലപാടും റിലീസ് തടഞ്ഞ ചിത്രം ആദ്യ പേരായ പദ്മാവതി, പദ്മാവത് എന്നാക്കി മാറ്റാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വയാകോം 18 മോഷന്‍ പിക്‌ചേര്‍സ് ആണ് ഇക്കാര്യം അറിയിച്ചത്. 2017 ഡിസംബര്‍ ഒന്നിനാണ് ചിത്രം പുറത്തിറങ്ങാനിരുന്നത്.
Leave a Comment