സയന്‍സ് ഫിക്ഷന്‍ സിനിമകളിലൂടെയും ത്രില്ലറുകളിലൂടെയും ശ്രദ്ധേയനായ വിഖ്യാത ഫ്രഞ്ച് സംവിധായകന് ലൂക്ക് ബെസന്‍ (59) തന്നെ പല തവണ ബലാത്സംഗം ചെയ്തായി സാന്‍ഡ് വാന്‍ റോയ് എന്ന സ്ത്രീ. പാരീസ് പൊലീസിന് നല്കിയ പരാതിയിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. രക്തം പുറത്തുവരും വിധം ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയതായും സാന്‍ഡ് വാന്‍ റോയ് ആരോപിക്കുന്നു. ലൈംഗികബന്ധത്തിന് താല്പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് സാന്‍ഡ് വാന്‍ റോയ് പറയുന്നു. അതേസമയം ലൂക് ബെസണ്‍ നിരപരാധിയാണെന്ന് അഭിഭാഷകന് പറയുന്നു.
‘മീ ടു’ പ്രചാരണം തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു അറിയപ്പെടുന്ന ഫ്രഞ്ച് സംവിധായകനെതിരെ ഇത്തരത്തില്‍ ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്സ്റ്റീനെതിരായ ലൈംഗാകതിക്രമ ആരോപണങ്ങള്‍ അമേരിക്കന്‍ സിനിമകളിലും ലോകത്തെ വിവിധ സിനിമ ഇന്ഡസ്ട്രികളിലുമുണ്ടാക്കിയിട്ടുള്ള ചലനം ലൂക് ബെസനെതിരായ ആരോപണം ഫ്രാന്‍സിലോ ഫ്രഞ്ച് സിനിമ രംഗത്തോ ഉണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചുരുക്കം ചില ചലച്ചിത്രപ്രവര്‍ത്തകര്‍ മാത്രമാണ് സാന്‍ഡ് വാന്‍ റോയിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ലൈംഗിക പീഡനങ്ങളെ മറച്ചുവയ്ക്കുകയും നിസാരവത്കരിക്കുകയും ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മോശപ്പെട്ട രീതിയാണ് ഫ്രഞ്ച് സിനിമ ഇന്ഡസ്ട്രിക്കുള്ളതെന്ന് കുറ്റപ്പെടുത്തി നടി ഇസബെല്ലെ അഡ്ജാനി രംഗത്തെത്തി.
Leave a Comment