X

കല്‍ക്കരി പാടം അഴിമതി: രണ്ട് പേര്‍ക്ക് നാലു വര്‍ഷം തടവ്

അഴിമുഖം പ്രതിനിധി

കല്‍ക്കരി പാടം വിതരണ അഴിമതി കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജാര്‍ഖണ്ഡ് ഇസ്പാറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായ ആര്‍ എസ് രുങ്കാതയ്ക്കും ആര്‍ സി രുങ്കാതയ്ക്കും നാലു വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ വീതം പിഴയും പട്യാല ഹൗസ് കോടതി വിധിച്ചു. കൂടാതെ ഇവരുടെ കമ്പനി 25 ലക്ഷം രൂപയും പിഴയടയ്ക്കണം.

ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ ഇവര്‍ ചെയ്തതായി മാര്‍ച്ച് 28-ന് കോടതി കണ്ടെത്തിയിരുന്നു. കല്‍ക്കരി പാടം ലഭിക്കുന്നതിന് ഇവര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് സിബിഐ ആരോപിച്ചിരുന്നു.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment