X

ഓഫിസ് സമയത്ത് നിങ്ങളയക്കുന്ന മെസേജുകള്‍ ഇനി ബോസും വായിക്കും

അഴിമുഖം പ്രതിനിധി

നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ അധികൃതര്‍ക്ക് നിങ്ങളുടെ ഓണ്‍ലൈന്‍ മെസേജുകള്‍ പരിശോധിക്കാനുള്ള അവകാശം നിയമപരമായി തന്നെ ഉണ്ടായാല്‍!

ഇതൊരു സാങ്കല്‍പ്പിക ചോദ്യമായി തള്ളിക്കളയാന്‍ വരട്ടെ. സംഭവം സത്യമായിരിക്കുകയാണ്. തത്കാലം ഇന്ത്യയില്‍ അല്ലെന്നു മാത്രം. ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലുള്ള മനുഷ്യാവകാശ കോടതി ഇത്തരമൊരു അവകാശത്തിന് നിയമപരമായ അധികാരം കൊടുത്തിരിക്കുകയാണ് കമ്പനികള്‍ക്ക്.

റൊമാനിയക്കാരനായ യുവാവിന്റെ കേസ് പരിഗണിച്ച് തീര്‍പ്പു കല്‍പ്പിക്കവെയാണ് കോടതിയുടെ കോര്‍പ്പറേറ്റ് അനുകൂല ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഓഫീസ് സമയത്ത് യാഹൂ മെസഞ്ചറില്‍ ഔദ്യോഗിക സന്ദേശങ്ങള്‍ക്കൊപ്പം തന്റെ പ്രതിശ്രത വധുവും സഹോദരനുമായി ആശയവിനിമയം നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട യുവാവാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിയുടെ നിരീക്ഷണം സ്ഥാപനത്തിന് അനുകൂലമായിരുന്നു. തങ്ങളുടെ ജോലിക്കാര്‍ ഓഫിസ് സമയത്ത് പൂര്‍ണമായും തൊഴിലിനോട് ആത്മാര്‍ത്ഥ കാണിക്കുന്നവരാകണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ തൊഴില്‍ സ്ഥാപനത്തിന് അവകാശമുണ്ട്. അതിനു വിഘ്‌നം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന ജോലിക്കാരന്റെ ഇതര പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നത് അതിനാല്‍ മനുഷ്യാവകാശലംഘനമായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു നിരീക്ഷണത്തിലൂടെ തന്റെ സ്വകാര്യതയില്‍ കൈകടത്തുകയായിരുന്നു കമ്പനി ചെയ്തതെന്നു കാണിച്ചു യുവാവ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തൂ.

 

This post was last modified on December 27, 2016 3:36 pm