X

കിഴക്കന്‍ കോംഗോയില്‍ സ്‌ഫോടനം: യു.എന്‍ സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ആഫ്രിക്കന്‍ രാജ്യമായ കിഴക്കന്‍ കോംഗോയിലുണ്ടായ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) സ്‌ഫോടനത്തില്‍ യു.എന്‍ സമാധാന സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഗോമ എന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. യു.എന്നാണ് ഇക്കാര്യം അറിയിച്ചത്.

മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടെന്ന് സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ മുസ്ലീം പള്ളിയിലെ ഇമാം ഇസ്മായില്‍ സലുമു പറയുന്നു. 18,000ത്തോളം യു.എന്‍ സൈനികരാണ് കിഴക്കന്‍ കോംഗോയിലുള്ളത്. 1996 മുതല്‍ 2003 വരെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടത് 10 ലക്ഷത്തിലധികം പേരാണ്. ഇവിടെ ഭീകര ഗ്രൂപ്പുകള്‍ ശക്തമായ പ്രവര്‍ത്തനം തുടരുകയാണ്.

This post was last modified on December 27, 2016 2:18 pm