X

അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയടക്കം 42 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി മുന്നണിയില്‍

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിന് അരുണാചല്‍പ്രദേശിലെ ഭരണം ഒരിക്കല്‍കൂടി നഷ്ടപ്പെട്ടു. മുഖ്യമന്ത്രി പ്രേമാ ഖണ്ഡുവടക്കം 42 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ഭരണപക്ഷത്തിന് ഒരു എംഎല്‍എ മാത്രമായി. കോണ്‍ഗ്രസ് ബിജെപി അനുകൂല പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍(പിപിഎ) ലയിച്ചുവെന്നുള്ള കാര്യം സ്പീക്കറെ ധരിപ്പിച്ചുവെന്ന് പ്രേമാ ഖണ്ഡു മാധ്യമങ്ങളോട് പറഞ്ഞു.

ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് രാഷ്ട്രീയ കലഹം അവസാനിപ്പിച്ച് ബിജെപി മുന്നണി ഭരണം പിടിച്ചു. ഒരു എംഎല്‍എ മാത്രമായി ഒതുങ്ങിയ കോണ്‍ഗ്രസ് പ്രേമാ ഖണ്ഡുവിനെയും എംഎല്‍എമാരെയും അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

60 അംഗങ്ങളുള്ള അസംബ്ലിയില്‍ കോണ്‍ഗ്രസിന് 44 എംഎല്‍എമാരും ബിജെപിക്ക് 11 എംഎല്‍എമാരുമായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്രരായ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിനായിരുന്നു പിന്തുണ നല്‍കിയിരുന്നത്. അവരും പിപിഎയില്‍ ചേര്‍ന്നു.

 

This post was last modified on December 27, 2016 2:28 pm