X

കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ ലീഗും ജേക്കബ് ഗ്രൂപ്പും ഇടപെടുന്നു

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിലെ വിഴുപ്പലക്കലില്‍ മുസ്ലീം ലീഗും അണിചേരുന്നു. അഴിമതി ആരോപണങ്ങളില്‍പ്പെട്ടു ഉഴലുകയാണ് മുന്നണി. ഈ അവസരത്തില്‍ മേഖലാ ജാഥ നടത്തുന്നതില്‍ എന്തു കാര്യമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ചോദിച്ചു. പാണക്കാട് ചേര്‍ന്ന അടിയന്തിര ഉന്നതാധികാര സമിതി യോഗം ഉടന്‍ യു ഡി എഫ് യോഗം വിളിച്ചു ചെര്‍ക്കണമെന്ന് ആവിശ്യപ്പെട്ടു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ വിഴുപ്പലക്കല്‍ മുന്നണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് നേതാവ് ജോണി നെല്ലൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് മുന്നണിയെ ബാധിക്കുന്നതായാണ് യു ഡി എഫിലെ മറ്റ് പാര്‍ടി നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.

This post was last modified on December 27, 2016 3:10 pm