X

ബാര്‍ പൂട്ടിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവെന്ന് എകെ ആന്റണി

അഴിമുഖം പ്രതിനിധി

ബാറുകള്‍ പൂട്ടിയപ്പോള്‍ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. കഞ്ചാവിന്റേയും ലഹരി മരുന്നുകളുടേയും ഉപയോഗം കൂടിയിരിക്കുകയാണ്. സ്‌കൂളുകളുടെ ഉള്ളിലും മയക്കുമരുന്ന് ലഭിക്കുന്ന സ്ഥിതിയാണുള്ളത്. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളായി തീരുന്ന അവസ്ഥയാണുള്ളത്. വിദ്യാഭ്യാസ വകുപ്പിന് എതിരേയും ആന്റണി ആഞ്ഞടിച്ചു. കേരളത്തില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുകയാണെന്ന് എകെ ആന്റണി അഭിപ്രായപ്പെട്ടു. ഇക്കാര്യം സര്‍ക്കാരും അധ്യാപകരും ആലോചിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment