X

മുഖ്യമന്ത്രിയെ പിന്തുണച്ച് കെ മുരളീധരന്‍

അഴിമുഖം പ്രതിനിധി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടിയില്‍ മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ മുന്നണിയില്‍ എതിര്‍പ്പ് ഉരുണ്ട് കൂടുന്നതിന് ഇടയില്‍ മുഖ്യമന്ത്രിക്ക് അപ്രതീക്ഷിത ഇടത്ത് നിന്ന് പിന്തുണ ലഭിച്ചു. ഐ ഗ്രൂപ്പ് നേതാവായ കെ മുരളീധരനാണ് ഉമ്മന്‍ചാണ്ടിയെ അനുകൂലിച്ച് എത്തിയത്. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. കെ കരുണാകരനും എകെ ആന്റണിക്കും സംഭവിച്ചത് ഉമ്മന്‍ചാണ്ടിക്ക് സംഭവിക്കാന്‍ പാടില്ലെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. വിജയത്തില്‍ എല്ലാവരും പങ്ക് പറ്റുന്നത് പോലെ തോല്‍വിയിലും കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ബാര്‍ കോഴ വിധിയാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് എന്ന തരത്തിലെ പ്രതികരണങ്ങളേയും മുരളീധരന്‍ തള്ളി. വിധി വന്നില്ലെങ്കിലും യുഡിഎഫിന്റെ നില മെച്ചപ്പെടുമായിരുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

This post was last modified on December 27, 2016 3:23 pm

Related Post
Leave a Comment