X

കോൺഗ്രസിന് വീണ്ടും തിരിച്ചടി: റീത്ത ബഹുഗുണ ജോഷി ബിജെപിയിലേക്കോ?

അഴിമുഖം പ്രതിനിധി

2017 ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ മുതിർന്ന നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ റീത്ത ബഹുഗുണ ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വരുന്ന തിരഞ്ഞെടുപ്പിൽ ഷീല ദിക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് നിശ്ചയിച്ചതിൽ റീത്തക്ക് അതൃപ്തിയുണ്ടെന്നാണ് ഒരു ചാനൽ റിപ്പോർട്ട് ചെയ്തത്. റീത്തയുടെ നേതൃത്വത്തിൽ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില മോശമായിരുന്നു.

എന്നാൽ ബിജെപി നേതാവും റീത്തയുടെ സഹോദരനുമായ വിജയ് ബഹുഗുണ വാർത്തകൾ ശരിയല്ലെന്നു വ്യക്തമാക്കി. വിജയ് ബഹുഗുണ പുറത്താക്കപ്പെട്ട മറ്റു ഒൻപത് എംഎല്‍എമാര്‍ക്കൊപ്പം ബിജെപിയിൽ ചേർന്നതും ഈ വര്‍ഷം തന്നെയായിരുന്നു. അതേത്തുടർന്ന് ഉത്തരാഖണ്ഡിലുണ്ടായ അനിശ്ചിതത്വം പരിഹരിക്കാൻ രാഷ്‌ട്രപതി ഭരണം നടപ്പിലാക്കേണ്ട സാഹചര്യമുണ്ടായി.

അന്ന് വിജയ് ബഹുഗുണയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സമീപ്പിച്ചത് റീത്തയെ ആയിരുന്നു. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹേംവതി നന്ദൻ ബഹുഗുണയുടെ മകളാണ് റീത്ത.

 

This post was last modified on December 27, 2016 2:23 pm