X

കോണ്‍ഗ്രസ് വേരുകളിലേക്ക് മടങ്ങണം : തുഷാര്‍ ഗാന്ധി

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസിന് വര്‍ഗീയ ശക്തികള്‍ക്കെതിരെ വെല്ലുവിളിയാകാന്‍ കഴിയുമെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. മാധ്യമം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിനെ കുറിച്ച് പ്രതീക്ഷ പുലര്‍ത്തുന്നത്. പക്ഷേ, കോണ്‍ഗ്രസ് സ്വയം കണ്ടെത്തുകയും മൃതാശയങ്ങളില്‍ നിന്ന് മുക്തമാകുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് വേരുകളിലേക്ക് തിരിച്ചു പോകുകയും നെഹ്‌റുവിയന്‍ ലിബറല്‍, മതേതരത്വ, ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുത്ത് ദീര്‍ഘദര്‍ശനമുള്ളതുമായി മാറണം. അപ്പോള്‍ മാത്രമേ വര്‍ഗീയതയുടേയും അസഹിഷ്ണുതയുടേയും ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനും രാജ്യത്തെ നയിക്കാനും കഴിയുമെന്ന് അദ്ദേഹം പറയുന്നു.

ബീഫ് പ്രശ്‌നം ജനങ്ങളുടെ ജീവന്‍ കവരുമ്പോള്‍ പ്രധാനമന്ത്രി വിദേശത്ത് അസഹിഷ്ണുതയെ കുറിച്ച് മറുപടി പറയാന്‍ ബുദ്ധനേയും ബാപ്പുവിനേയും ഉദ്ധരിക്കുകയാണെന്നും മനുഷ്യരുടെ ജീവിതത്തിന് മൃഗ ഇറച്ചിയേക്കാള്‍ കുറഞ്ഞ വിലയേ നാം കല്‍പിക്കുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയെ വര്‍ഗീയവല്‍ക്കരിക്കുകയെന്നത് വര്‍ഗീയ വാദികളുടെ രാഷ്ട്രീയ തന്ത്രമാണെന്നും പുരോഗമന, ലിബറല്‍ ചിന്തകള്‍ വളരെ കൃത്യമായി തന്നെ അവര്‍ നടപ്പിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

This post was last modified on December 27, 2016 3:36 pm