X

സഹകരണ ബാങ്കുകള്‍ക്കെതിരായ നീക്കത്തിനെതിരെ എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച്

അഴിമുഖം പ്രതിനിധി

സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ എല്‍ഡിഎഫും യുഡിഎഫും യോജിച്ച് പ്രക്ഷോഭം തുടങ്ങും. മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം സമര പ്രഖ്യാപനമുണ്ടാകും. നാളെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന് മുന്നില്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കും.

അടിയന്തരമായി നിയമസഭ വിളിച്ച് സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇതിനോട് അനുകൂലമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചതെന്നും പോസിറ്റീവായ സമീപനമാണ് സര്‍ക്കാരിന്‌റേതെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രി ടിഎം തോമസ് ഐസക്കും സഹകരണ മന്ത്രി എസി മൊയ്തീനും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിലെ ജനങ്ങളെ ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിയ്ക്കാന്‍ യോജിച്ചുള്ള പ്രക്ഷോഭം തന്നെ വേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു.  

അതേസമയം കേരളത്തില്‍ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് കള്ളപ്പണ കൂട്ടുകെട്ടാണുള്ളതെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ ആരോപിച്ചു. കള്ളപ്പണവിഷയത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് വേണ്ടി മാത്രമായി ഇളവ് നല്‍കാനാവില്ലെന്നും രാജഗോപാല്‍ അഭിപ്രായപ്പെട്ടു.

This post was last modified on December 27, 2016 2:17 pm