X

കോടതി രാഷ്ട്രീയക്കാരുടെ കളിക്കളമല്ലെന്ന് വിമര്‍ശനം

അഴിമുഖം പ്രതിനിധി

കോടതികളെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന് വിമര്‍ശനം. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നത്.എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വി എസിന് കൂടുതല്‍ സമയം അനുവദിച്ച കോടതി കേസ് പിന്നീട് പരിഗണിക്കുമെന്ന് അറിയിച്ചു.

അതേസമയം തനിക്കെതിരെയുള്ള അപവാദ പ്രചരണങ്ങള്‍ വി എസ് നിര്‍ത്തണമെന്ന മുന്നറിയിപ്പുമായി ഉമ്മന്‍ ചാണ്ടി രംഗത്തുവന്നു. നാമനിര്‍ദേശ പത്രികയില്‍ തനിക്കെതിരെ ഒരു കേസ് പോലുമില്ലെന്നു കാണിക്കുമെന്നും സ്വന്തം തെറ്റ് ജനങ്ങള്‍ക്കു മുന്നില്‍ സമ്മതിക്കാന്‍ വി എസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം മുഖ്യമന്ത്രി നല്‍കിയ മാനനഷ്ട കേസിനെ പരിഹസിച്ച് വി എസ് വീണ്ടും രംഗത്തെത്തി. ‘വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ” ഈ വരികള്‍ പാടിക്കൊണ്ട് ഉമ്മന്‍ ചാണ്ടി എനിക്കെതിരെ ഇന്ന് കോടതിയില്‍ എന്ന ട്വീറ്റാണ് വി എസിന്റെ വകയായി പ്രത്യക്ഷപ്പെട്ടത്.

This post was last modified on December 27, 2016 4:03 pm