X

ബാറുടമകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് കോടിയേരി

അഴിമുഖം പ്രതിനിധി

ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖയുടെ മാസ്റ്റര്‍ സിഡി പുറത്തു വിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ബാര്‍ തുറക്കാമെന്ന് ആര്‍ക്കും വാക്കുനല്‍കിയിട്ടില്ല. മദ്യനയം ഇടതുമുന്നണി അധികാരത്തിലെത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് പി സുകേശന് ഐ പി എസ് ലഭിക്കാതിരിക്കുന്നതിനാണ് അദ്ദേഹത്തിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടിയേരി ആരോപിച്ചു. ബാബുവിന് അനുകൂലമായി റിപ്പോര്‍ട്ട് കൊടുപ്പിച്ചത് സുകേശനെ ഭീഷണിപ്പെടുത്തിയാണ്. ബാര്‍ കോഴയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ സിഡി പുറത്തു വിട്ടിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ശബ്ദരേഖ എഡിറ്റ് ചെയ്തത് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസുമായി ബന്ധമുള്ള എഡിജിപിയാണ്.

ബിജു രമേശിനെ കണ്ടിട്ടുണ്ട്. എന്നാല്‍ ബാര്‍ ഉടമകള്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്ന് വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു.

This post was last modified on December 27, 2016 3:39 pm

Related Post
Leave a Comment