X

ബംഗാളില്‍ വ്യാപക അക്രമം; സിപിഎം സ്ഥാനാര്‍ത്ഥി പിബി അംഗം മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവെപ്പ്

11 സംസ്ഥാനങ്ങളിലായി 95 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്‌

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളില്‍ വ്യാപക അക്രമം. സിപിഎം പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലിം സഞ്ചിരിച്ച വാഹന വ്യൂഹത്തിന് നേരെ വെടിവെപ്പ് നടന്നു. സലീമിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റായ്ഗഞ്ചിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് മുഹമ്മദ് സലീം. സലീമിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇസ്ലാംപൂരിലാണ് സംഭവം. വടക്കന്‍ ബംഗാളിലെ വിവിധ പ്രദേശങ്ങളിലാണ് ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് ബംഗാളിലെ വോട്ടിംങ് നടക്കുന്നത്.

തമിഴ്നാട്ടിലും ആക്രമണ സംഭവങ്ങള്‍ ഉണ്ടായാതായി റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ 38 സീറ്റുകള്‍ക്ക് പുറമെ കര്‍ണാടകയിലെ 14ഉം മഹാരാഷ്ട്രിയിലെ 10ഉം ഉത്തര്‍പ്രദേശിലെ എട്ടും സീറ്റുകളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ജമ്മു കശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലെ ഒരോ മണ്ഡലത്തിലുമാണ് ഇന്ന് വോട്ടെടുപ്പ്. അസ്സാമിലെയും ബിഹാറിലെയും ഒഡ്ഡീസയിലേയും അഞ്ച് സീറ്റുകളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്, ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് വോട്ടിംങ് മെഷിനിലെ തകരാറ് കാരണം വോട്ടെടുപ്പ് തടസ്സപ്പെട്ടത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇതിനകം വോട്ടിംങ് മെഷിനെതിരെ 33 പരാതികള്‍ നല്‍കി കഴിഞ്ഞു. ബിഹാറില്‍ 11 മണിയോടെ 20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

This post was last modified on April 19, 2019 7:59 am