X

മക്കയില്‍ ഹജ്തീര്‍ത്ഥാടകര്‍ക്കു മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നു വീണ് 87 മരണം

അഴിമുഖം പ്രതിനിധി

മക്കയില്‍ ഹറം പള്ളിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ക്രെയിനുകള്‍ ഹജ് തീര്‍ത്ഥാടകര്‍ക്കു മേല്‍ പൊട്ടിവീണ് 87 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. പാലക്കാട് സ്വദേശി മുമിനയാണ് മരിച്ചത്. 184 ഓളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണെന്നു സ്ഥിരീകരണമുണ്ട്.

ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു അപകടം നടന്നത്. പ്രദക്ഷിണവഴിയിലേക്കായിരുന്നു ക്രെയിനുകള്‍ പൊട്ടിവീണത്. മഗരിബ് നമസ്‌കാരത്തിനായി ഈ സമയം തീര്‍ത്ഥാടകര്‍ ഹറമിലേക്ക് എത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിര്‍മാണത്തിലിരിക്കുന്ന മോസ്‌കിന്റെ കിഴക്കു ഭാഗത്തായി മൂന്നാമത്തെ നിലയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ക്രെയിനുകള്‍ തകര്‍ന്നുവീണത്. ഈ സമയം കനത്ത മഴയും ഉണ്ടായിരുന്നു. അപകടം നടന്നയുടനെ കെട്ടിടത്തിന്റെ വാതിലുകള്‍ അടഞ്ഞുപോയതിനാല്‍ തീര്‍ത്ഥാടകര്‍ എല്ലാവരും ഉള്ളില്‍ കുടുങ്ങി. പരിഭ്രാന്തരായ തീര്‍ത്ഥാടകര്‍ ഉണ്ടാക്കിയ തിക്കിലും തിരക്കിലുംപെട്ടാണ് ഒരു മരണമമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. നാലു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലായി നിര്‍മിക്കുന്ന മോസ്‌ക്കിലാണ് അപകടം നടന്നത്. ഏതാണ്ട് 2.2 മില്യണ്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ തക്ക വിശാലത ഈ മോസ്‌കിന് ഉണ്ട്.

This post was last modified on December 27, 2016 3:20 pm