X

നോട്ടുപിന്‍വലിക്കല്‍: കേന്ദ്രത്തിനെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

അഴിമുഖം പ്രതിനിധി

രാജ്യത്ത് ഉയര്‍ന്ന മൂല്യമുള്ള 500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് ടിഎസ് താക്കൂര്‍, ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നടപടി സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നവംബര്‍ എട്ടിനാണ് രാജ്യത്തെ 500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. തുടര്‍ന്ന് രാജ്യത്തിന്റെ പലമേഖലകളും പ്രതിസന്ധിയിലായതാണ് ഹര്‍ജിക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിച്ചത്.

 

This post was last modified on December 27, 2016 2:17 pm