X

കേരളത്തിലെ സെലിബ്രിറ്റികള്‍ക്കും വീട്ടമ്മമാര്‍ക്കും നേരെ സൈബര്‍ ക്വട്ടേഷന്‍

അഴിമുഖം പ്രതിനിധി

കേരളത്തില്‍ സെലിബ്രിറ്റികള്‍ക്കും വീട്ടമ്മമാര്‍ക്കും നേരെ സൈബര്‍ ക്വട്ടേഷന്‍ വര്‍ദ്ധിക്കുന്നതായി പരാതി. സൈബര്‍ ക്വട്ടേഷനിരയായവരുടെ നൂറിലേറെ പരാതികളാണ് മാസങ്ങള്‍ക്കിടെ സൈബര്‍ ക്രൈം പോലീസിന് ലഭിച്ചത്. സൈബര്‍ ക്വട്ടേഷന്‍ വഴി ഇരയായവരില്‍ രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖരും യുവതികളായ വീട്ടമ്മമാരും ഉള്‍പ്പെടും.

ഏതെങ്കിലും വ്യക്തിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനോ വ്യക്തിഹത്യ നടത്താനോ സൈബര്‍ ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചാല്‍ ഇവര്‍ ഇരയെ ഏതു രീതിയില്‍ വേണമെങ്കിലും സൈബറിടങ്ങളില്‍ ദ്രോഹിക്കും. അശ്ലീലത കലര്‍ത്തിയോ, തെറ്റിദ്ധാരണ പരത്തുന്ന ചിത്രങ്ങളിലുടെയോ, കമന്റുകളിലൂടെയോ അവര്‍ ഇരയെ ദ്രോഹിക്കും.

പ്രതിഫലം കൂടുന്നതിനുസരിച്ച് ഇരകളുടെ പേഴ്‌സണല്‍ സൈബര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു വരെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ അവരുടെ ധര്‍മ്മം നിര്‍വഹിക്കും. ഐടി നിയമം ഭേദഗതി ചെയ്തതിനാല്‍ ആറുകേസുകളില്‍ മാത്രമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങാനായത്. ഐടി നിയമത്തിലെ 66 (എ)വകുപ്പും പൊലീസ് നിയമത്തിലെ 118(ഡി) വകുപ്പും റദ്ദാക്കിയതാണ് എല്ലാ പരാതികളിലും നേരിട്ട് കേസെടുക്കാന്‍ പോലീസിനു പ്രതിസന്ധി സൃഷ്ടിക്കുന്നത്.

 

This post was last modified on December 27, 2016 2:21 pm