X

വര്‍ധ ചുഴലിക്കാറ്റ് 120 കി.മീ വേഗതയില്‍ ചെന്നൈ തീരത്ത് എത്തി/വീഡിയോ

ചെന്നൈ വിമാനത്താവളം അടയ്ക്കുകയും മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

വര്‍ധ ചുഴലിക്കാറ്റ് 120 കി.മീ വേഗതയില്‍ ചെന്നൈ തീരത്ത് എത്തി. ഉച്ചയോടെ ചുഴലിക്കാറ്റ് തീരത്ത് അടുക്കൂയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകളാണ് തെറ്റിയിരിക്കുന്നത്. അതെ സമയം ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടയ്ക്കുകയും മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

ചെന്നൈ സബര്‍ബര്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അണ്ണാസര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. വര്‍ധ ഭീഷണിയെ തുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതിച്ചേരി തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. പുലര്‍ച്ചെ മൂന്നുമണി മുതല്‍ ചെന്നൈയില്‍ കനത്ത മഴയും കാറ്റുമാണ്.

നിരവധി വന്‍ മരങ്ങള്‍ റോഡിലേക്ക് മറിഞ്ഞതിനാല്‍ റോഡ് ഗതാഗതവും താറുമാറായി. പലയിടത്തും കനത്ത വെള്ളക്കെട്ടും അനുഭവപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും വേണ്ട മുന്നൊരുക്കങ്ങള്‍ക്കുമായി അര്‍ധ സൈനിക വിഭാഗവും രംഗത്തുണ്ട്. ഏഴായിരത്തോളം ആളുകളെ 54 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് വിളിക്കാനുള്ള ഫോണ്‍ നമ്പരുകള്‍
04425619206, 25619511, 25384965

ചെന്നൈ-വര്‍ധ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍/വീഡിയോ


This post was last modified on December 13, 2016 1:50 am