X

മാധ്യമപ്രവര്‍ത്തകന്‍ സിറില്‍ അല്‍മീഡയുടെ വിലക്ക് പാക്കിസ്ഥാന്‍ പിന്‍വലിച്ചു

അഴിമുഖം പ്രതിനിധി

പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സിറില്‍ അല്‍മീഡയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിദേശയാത്രാ വിലക്ക് പാക്കിസ്ഥാന്‍ പിന്‍വലിച്ചു. പാക് സൈന്യവും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ ഭിന്നതയുണ്ടെന്ന സിറിലിന്റെ റിപ്പോര്‍ട്ടു  കാരണം രാജ്യവിട്ടുപോകാന്‍ പാടില്ലെന്ന ഉത്തരവുമായി പാക്കിസഥാന്‍ അധികൃതര്‍ എത്തിയത്. അല്‍മേഡയെ ഇസിഎല്‍(എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റ്) നിന്ന് ഒഴിവാക്കിയതായി പാക് അധികൃതര്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

ഡോണ്‍ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറായ സിറിലിന് യാത്രാ വിലക്കേര്‍പ്പെടുത്തിയ പാക് നടപടി രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കാന്‍ പാക് ഗവണ്‍മെന്റ് നിര്‍ബന്ധിരായത്. കൂടാതെ മാധ്യമ സംഘടനാ പ്രതിനിധികള്‍ ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാനുമായി ഇസ്ലാമബാദില്‍ നടത്തിയ ചര്‍ച്ചയും സിറിലിന് ഗുണമായി.

തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്നും പാക് സര്‍ക്കാര്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ച വാര്‍ത്ത പുറത്തുകൊണ്ടു വന്നതിനാണ് സിറിലിന് നടപടി നേരിടേണ്ടി വന്നത്. ഭീകരസംഘടനകളെ സംരക്ഷിക്കുന്നതും സഹായം നല്‍കുന്നതും ഐഎസ്‌ഐയും സൈന്യവുമാണെന്ന ആരോപണം ശക്തമാണ്.

സിറിള്‍ അല്‍മീഡ: പാക്കിസ്ഥാനിലെ ഗോവന്‍ കത്തോലിക്കന്‍

 

This post was last modified on December 27, 2016 2:23 pm