X

തെറ്റായ വാര്‍ത്ത നല്‍കി മതവികാരം വ്രണപ്പെടുത്തി; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

മതചടങ്ങിന് ഉയര്‍ത്തിയ പതാകയെ പാകിസ്താനിന്റെ പതാക ഉയര്‍ത്തിയെന്ന തെറ്റായ വാര്‍ത്ത നല്‍കി മതവികാരം പ്രണപ്പെടുത്തിയതിന് ദൈനിക് ഭാസ്‌കറിന്റെ ലേഖകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂരിലെ ദൗസയില്‍ പാകിസ്താന്റെ പതാക ഒരു കെട്ടിടത്തില്‍ ഉയര്‍ത്തിരിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. എന്നാലിത് എല്ലാവര്‍ഷം പ്രവാചകന്‍ മുഹമ്മദുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഉയര്‍ത്തുന്ന കൊടിയായിരുന്നു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് അബ്ദുള്‍ ഖലീല്‍, മുഹമ്മദ് ആരിഫ് എന്നിവര്‍ ലേഖകന് എതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് ദൗസാ പൊലീസ് സ്റ്റേഷനില്‍ നല്‍കുകയായിരുന്നു. ഐപിസി 153-എ, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ലേഖകനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 17-നാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

This post was last modified on December 27, 2016 3:32 pm