അഴിമുഖം പ്രതിനിധി
ഗുജറാത്തില്‍ ദളിത് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ആളിക്കത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഡ്യവുമായി രാഹുല്‍ ഗാന്ധി ഇന്നെത്തും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നാളെ ഗുജറാത്ത് സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗോവധം ആരോപിച്ചാണ് നാല് യുവാക്കളെ ഗോ രക്ഷാസേന വിവസ്ത്രരാക്കി മര്‍ദ്ദിച്ചത്. പ്രതിഷേധ സൂചകമായി ഏഴു യുവാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതില്‍ ഒരു യുവാവ് മരണപ്പെട്ടതോടെ വലിയ പ്രതിഷേധങ്ങളാണ് ഗുജറാത്തിലെങ്ങും അരങ്ങേറുന്നത്.
ഗുജറാത്തില്‍ നടന്ന പ്രകടനങ്ങളെല്ലാം അപ്രസക്തമായി. സുരേന്ദ്രനഗര്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ ചരക്കു വണ്ടി തടയുകയും ബസുകള്‍ തകര്‍ക്കുകയും ചെയ്തു.പോലീസുകാര്‍ക്കും കളക്ടറുടെ ഓഫീസിനും നേരെ വ്യാപക അക്രമണമുണ്ടായി.
ദളിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ഗുജറാത്തിലും സൗരാഷ്ട്രയിലും പൂര്‍ണ്ണമായിരുന്നു. സംഭവം പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടി ആത്മഹത്യ ശ്രമങ്ങളും വര്‍ധിക്കുകയാണ്.
അഹമ്മദാബാദില്‍ വാഹനത്തില്‍ കെട്ടിയിട്ട് വിവസ്ത്രരാക്കിയ ശേഷം കമ്പുകളും പട്ടികയും ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ചത്ത മൃഗത്തിന്റെ തുകലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് യുവാക്കള്‍ പറയുന്നു. ഗുരുതരമായ പരുക്കുകളോടെ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ സംഭവമാണ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
This post was last modified on December 27, 2016 4:19 pm
Leave a Comment