അഴിമുഖം പ്രതിനിധി
സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ടിപി സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജിയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ശമ്പളത്തില്‍ കുറവു വരുത്തരതെന്നും വിധിയില്‍ പറയുന്നു. വിധിക്കെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഡിജിപി അടക്കമുള്ള സ്ഥാനങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കിക്കെണ്ടാണ് ട്രിബ്യൂണല്‍ വിധി പ്രസ്താവിച്ചത്.
ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലെത്തിയപ്പോള്‍ ഡിജിപി സ്ഥാനത്ത് നിന്ന് സെന്‍കുമാറിനെ പിന്‍വലിച്ചിരുന്നു. പകരം ലോക്‌നാഥ് ബെഹ്‌റയെ പുതിയ ഡിജിപിയായി നിയമിക്കുകയും ചെയ്തു.പുറ്റിംഗല്‍ ക്ഷേത്രത്തില്‍ നടന്ന അപകടം, ജിഷ വധം തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വരുത്തിയ പിഴവുകളാണ് സെന്‍കുമാറിന് തിരിച്ചടിയായത്.
This post was last modified on December 27, 2016 4:19 pm
Leave a Comment