X

രോഹിത് വെമുലയ്ക്ക് മാനസികരോഗം; ബി.ജെ.പി ജനറല്‍ സെക്രട്ടറി

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമൂലയൂടേത് മാനസിക പ്രശ്‌നമാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. ജാതി പ്രശ്‌നമല്ല വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയ്ക്കു കാരണമെന്നും മാനസിക രോഗമുണ്ടെന്നതിനുള്ള തെളിവ് അദ്ദേഹമെഴുതിയ ആത്മഹത്യ കുറിപ്പ് തന്നെയാണെന്നും റാവു ആരോപിച്ചു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ദത്താത്രേയ തന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും റാവു പറഞ്ഞു. സര്‍വകലാശാലയില്‍ ദലിത് വിവേചനമില്ലെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് ക്യാമ്പസിലുണ്ടായതെന്നും മുരളീധര്‍ റാവു കൂട്ടിച്ചേര്‍ത്തു രോഹിത് തീവ്രവാദത്തെ പിന്തുണച്ചിരുന്നുവെന്നും മുരളീധര്‍ റാവു ആരോപിക്കുന്നു.

 

This post was last modified on December 27, 2016 3:35 pm