X

ഐഐഎംസിയില്‍ ദളിത്‌ ജീവനക്കാരി ബാലത്സംഗം ചെയ്യപ്പെട്ടു: കേസ് ഇല്ലാതാക്കാന്‍ ശ്രമം

അഴിമുഖം പ്രതിനിധി

ജെഎന്‍യു പുതിയ വിവാദത്തിലേക്ക്. കാമ്പസില്‍ തന്നെയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷനിലെ എല്‍ഡി ക്ലര്‍ക്ക് തന്നെ ബലാത്സംഗം ചെയ്തുവെന്ന ദളിത്‌ ജീവനക്കാരിയുടെ ആരോപണമാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. ഐഐഎംസിയില്‍ കരാര്‍ ജീവനക്കാരിയാണ് ഇവര്‍. എല്‍ഡി ക്ലര്‍ക്ക് സാഗര്‍ റാണയാണ് തന്നെ പല തവണ ബലാത്സംഗത്തിനിരയാക്കിയത് എന്ന് ജീവനക്കാരി പറയുന്നു.

ഓഗസ്റ്റ് 15ന് വീട്ടു സാമഗ്രികള്‍ വാങ്ങാന്‍ എന്ന വ്യാജേന വീട്ടിലേക്കു വിളിച്ചു വരുത്തുകയും  ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇതിനു ശേഷം രണ്ടു തവണ സമാനമായ രീതിയില്‍ പീഡനത്തിനിരയായി എന്നും ഇവര്‍ വ്യകതമാക്കുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. സെപ്തംബര്‍ 18ന് കേസ് രജിസ്റ്റര്‍  ചെയ്യുകയും ഇയാള്‍  ഏതാനും ദിവസത്തെ ജയില്‍ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ കുറ്റാരോപിതന്റെ പിതാവ് 14 വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ ഡ്രൈവര്‍ ആയതിനാല്‍ സ്വാധീനം ചെലുത്തുകയും പോലീസില്‍ നല്‍കിയ പരാതി തിരുത്തിക്കുകയും ചെയ്തു എന്ന് ജീവനക്കാരി വ്യക്തമാക്കി. ഐഐഎംസി ഉന്നത അധികാരികള്‍ അടക്കം കേസ് പിന്‍വലിക്കാന്‍ ഇവരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തി. കേസ് ദുര്‍ബലപ്പെടുത്താന്‍ ആയിരുന്നു ഇത് എന്നും തങ്ങളുടെ ജീവനു പോലും ഹാനികരമായ രീതിയിലുള്ള നടപടികളാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത് എന്നും ജീവനക്കാരി പരാതിപ്പെടുന്നു. തങ്ങളെ സമീപിക്കാതെ നേരിട്ട് പോലീസിനെ സമീപിച്ചതിനാല്‍ ഇക്കാര്യത്തില്‍ നിലപാടെടുക്കാന്‍ സാധിക്കില്ല എന്നാണ് ഐഐഎംസി അധികൃതരുടെ നിലപാട്.

 

This post was last modified on December 27, 2016 3:55 pm