X

ബ്രഹ്മപുത്രയിലെ അണക്കെട്ട്; ഇന്ത്യ ഭയക്കേണ്ടതില്ലെന്നു ചൈന

അഴിമുഖം പ്രതിനിധി

തിബറ്റില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയില്‍ നിര്‍മിക്കുന്ന അണക്കെട്ട് ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈന. അണക്കെട്ട് കെട്ടുന്ന പോഷകനദി പൂര്‍ണമായും ചൈനയിലാണുള്ളത്. അതിനാല്‍ ബ്രഹ്മപുത്രയിലെക്കുള്ള ജലപ്രവാഹം ഇന്ത്യയെ ഒരുതരത്തിലും ബാധിക്കുകയില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ബ്രഹ്മപുത്രയുടെ പോഷകനദിയായ സിയാബുക്കില്‍ ലാല്‍ഹോയില്‍, 2014-ല്‍ ചൈന ആരംഭിച്ച ജലവൈദ്യുത പദ്ധതിക്ക് 740 മില്യണ്‍ യുഎസ് ഡോളറാണ് മുടക്കുന്നത്. 2019-ല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ചൈന ഉദ്ദേശിക്കുന്നത്.

യാര്‍ലങ് സാങ്‌ബോ- ബ്രഹ്മപുത്ര എന്നീ നദികളിലൂടെ ഒഴുകി എത്തുന്ന 0.02 ശതമാനം ജലം ഉപയോഗപ്പെടുത്തന്‍ ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണുള്ളത്. അതിനാല്‍ അണക്കെട്ട് ബ്രഹ്മപുത്രയുടെ ജലപ്രവാഹത്തെ ബാധിക്കുകയില്ലെന്നാണ് ചൈന പറയുന്നത്.

തിബറ്റില്‍ നിന്നും ഒഴുകി എത്തുന്ന ബ്രഹ്മപുത്ര അരുണാചല്‍പ്രദേശ്, അസം സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ലാദേശിലെത്തുന്നു. സിക്കിമിനു സമീപത്തെ തിബറ്റന്‍ പ്രദേശമായ സിഗാസെയിലാണ് ചൈനയുടെ ജലവൈദ്യുതി പ്രോജക്ട് വരുന്നത്. ഇവിടെനിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിലേക്ക് ഒഴുകുന്നത്.

This post was last modified on December 27, 2016 2:24 pm