ഡാനിയല്‍ ക്രേഗ് തന്നെ നായകനാകുന്ന അടുത്ത ജയിംസ് ബോണ്ട് സിനിമ ഡാനി ബോയില്‍ സംവിധാനം ചെയ്യും. എട്ട് ഓസ്കര് നേടിയ സ്ലംഡോഗ് മില്യണയര്‍, 127 അവേഴ്സ് തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ സംവിധായകനാണ് ഡാനി ബോയില്‍. നിലവില്‍ ജോണ്‍ ഹോഡ്ജെയ്ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് ഡാനി ബോയില്‍.
25ാമത് ജയിംസ് ബോണ്ട് ചിത്രവും ഡാനിയല്‍ ക്രേഗ് ബോണ്ട് ആകുന്ന അവസാന ചിത്രവുമാണ് ഒരുങ്ങുന്നത്. തന്റെ പുതിയ ടെലിവിഷന്‍ ഷോയുടെ ന്യൂയോര്‍ക്കിലെ പ്രീമിയറിനിടെ മെട്രോ യുഎസിനോട് ഡാനി ബോയില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. റിച്ചാര്‍ഡ് കുര്‍ടിസ് രചന നിര്‍വഹിച്ച കോമഡി ചിത്രത്തിന് ശേഷം ഈ വര്‍ഷം അവസാനം ബോണ്ട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ഡാനി ബോയില്‍ പറയുന്നത്.
This post was last modified on March 18, 2018 2:07 pm