X

ഡല്‍ഹിയില്‍ ദന്തഡോക്ടറെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു കൊന്നു

അഴിമുഖം പ്രതിനിധി

40 കാരനായ ഡോക്ടറെ സംഘം മര്‍ദിച്ച് കൊന്നു. സൗത്ത് ഡല്‍ഹിയിലെ വികാസ്പുരിയില്‍ വ്യാഴാഴ്ചയാണ് ജനത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. പങ്കജ് നാരംഗ് എന്ന ദന്ത ഡോക്ടര്‍ ആണ് കൊല ചെയ്യപ്പെട്ടത്.  15പേരുടെ സംഘം ഡോക്ടറുടെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് കൃത്യം നടത്തിയത്.  പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞ നസീറിനെയും മൂന്നു ചെറുപ്പക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവദിവസം രാവിലെ ഡോക്ടര്‍ നടക്കാനിറങ്ങിയപ്പോള്‍ നസീര്‍ സഞ്ചരിച്ച ബൈക്ക് ഡോക്ടറെ തട്ടുകയും തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നു. നാലോളം ചെറുപ്പക്കാരും മറ്റു ചിലരും അടങ്ങിയ സംഘം നസീറിന്റെ നേതൃത്വത്തില്‍ അക്രമം ആരംഭിക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ അയല്‍ക്കാരെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഡോക്ടറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

 

This post was last modified on December 27, 2016 3:54 pm