X

ഡല്‍ഹിയില്‍ ഏഴുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

അഴിമുഖം പ്രതിനിധി

ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുഞ്ഞുങ്ങളോടുള്ള ക്രൂരത തുടര്‍ക്കഥയാകുന്നു. ഇത്തവണ ഒന്നാംക്ലാസില്‍ പഠിക്കുന്ന ഏഴു വയസുകാരിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തെത്തുടര്‍ന്ന് ഗുരുതര നിലയിലായ പെണ്‍കുട്ടിയെ എയിംസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പ്രതികളെന്ന് കരുതുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണ്. 

 പെണ്‍കുട്ടിയെ ഇന്നലെ വൈകുന്നേരം ആറരയോടെ വീടിനടുത്ത് നിന്നുള്ള പാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  ബലാത്സംഗത്തിനുശേഷം പ്രതികള്‍ കുട്ടിയെഉപേക്ഷിച്ചു രംക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്നു അന്വേഷിച്ച ഇറങ്ങിയ നാട്ടുകാരാണ് ഒരു  പാര്‍ക്കിനടുത്ത് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. 

രണ്ടു ദിവസം മുമ്പാണ് തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയത്.

This post was last modified on December 27, 2016 3:33 pm

Related Post
Leave a Comment