X

ആര്‍ ശങ്കറിനെ നശിപ്പിച്ചവരാണ് ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കുന്നത്; വെള്ളാപ്പള്ളി

അഴിമുഖം പ്രതിനിധി

ആര്‍ ശങ്കറിനെ നശിപ്പിക്കാന്‍ ശ്രമിച്ചവരും അധികാരത്തില്‍ നിന്നു താഴെയിറക്കാന്‍ ശ്രമിച്ചവരും ഇപ്പോഴും ജീവനോടെയുണ്ടെന്നും അന്ന് അദ്ദേഹത്തോട് ക്രൂരമായി പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തവരാണ് ഇപ്പോള്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍.

ആരും ശങ്കറിന്റെ പേരു പറഞ്ഞ് ഇപ്പോള്‍ കണ്ണീര്‍ പൊഴിക്കേണ്ട, കൊല്ലത്ത് സ്ഥാപിക്കുന്നത് കോണ്‍ഗ്രസുകാരനായ ശങ്കറിന്റെ പ്രതിമയല്ലെന്നും വെള്ളാപ്പള്ളി തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

സമുദായത്തിന്റെ പിന്നോക്ക അവസ്ഥ മാറ്റുന്നതിനും വിദ്യാഭ്യാസ പുരോഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിച്ച ആ മഹാന്‍ സ്ഥാപിച്ച പ്രധാന കേളേജിന്റെ കവാടത്തില്‍ പ്രതിമ വേണമെന്ന് തീരുമാനിച്ചത് നിര്‍മാണ കമ്മറ്റിയും എസ്.എന്‍ ട്രസ്റ്റുമാണ്. അദ്ദേഹം സമുദായത്തിന് നല്‍കിയ സേവനങ്ങളാണ് ഞങ്ങള്‍ സ്മരിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

എന്തായാലും പ്രതിമ വിവാദം കൊണ്ടു മുഖ്യമന്ത്രിക്കു ഗുണമുണ്ടായി. ഇതിലൂടെ മുഖ്യമന്ത്രി പുണ്യവാളന്‍ ആയിരിക്കുകയാണ്. നിയമസഭയില്‍ ഉമ്മന്‍ ചാണ്ടിയെ കരയിപ്പിച്ച പ്രതിപക്ഷം ഇപ്പോള്‍ ആ കണ്ണുനീര്‍ നക്കി കുടിക്കുകയാണെന്നും വെള്ളപ്പള്ളി പരിഹസിച്ചു.

This post was last modified on December 27, 2016 3:33 pm

Related Post
Leave a Comment