X

ജെഎന്‍യു; വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ക്കെതിരെ നിയമനടപടിക്ക് ഡല്‍ഹി സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കെട്ടിചമച്ച വീഡിയോസ് പ്രചരിപ്പിച്ച ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആലോചിക്കുന്നു. പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്ന നിഗമനത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. നേരത്തെ ആം ആദ്മി സര്‍ക്കാര്‍ സംഭവത്തില്‍ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു.

നേരത്തെ ഫോറന്‍സിക് ലാബ് പരിശോധനയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഹാജരാക്കിയ ഏഴു വീഡിയോകളില്‍ രണ്ടെണ്ണം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ വിളിച്ചെന്നു പറയുന്ന പല മുദ്രാവാക്യങ്ങളും കൂട്ടിച്ചേര്‍ത്തതാണെന്നും വ്യക്തമായിരുന്നു. സത്യമിതാണെന്നിരിക്കെ വ്യാജപ്രചരണത്തിന് കൂട്ടുനിന്ന മീഡിയകള്‍ ക്രിമിനല്‍ കേസുകള്‍ അഭിമുഖീകരിക്കാന്‍ തയ്യാറാകണമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമകേന്ദ്രങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്.

 

This post was last modified on December 27, 2016 3:49 pm