X

മദ്രസ അധ്യാപകനും ഡ്രൈവര്‍ക്കും നേരെ ഗോ രക്ഷകരുടെ ആക്രമണം

അഴിമുഖം പ്രതിനിധി

മദ്രസ അധ്യാപകനും വാന്‍ ഡ്രൈവര്‍ക്കും നേരെ ഗോ രക്ഷകരുടെ ആക്രമണം. ബക്രീദിനു ബലികഴിച്ച മൃഗങ്ങളുടെ അവശിഷ്ടങ്ങളുമായി പോകുമ്പോഴാണ്‌ ഇവരെ ഗോ രക്ഷകര്‍ ആക്രമിച്ചത്. സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നു പേരെയും നില ഗുരുതരമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 308 പ്രകാരം കന്‍ഝ്വാലാ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുകയാണ്. 

ബുധനാഴ്ച രാത്രിയോടെയാണ് ജാമിയ റഹ്മാനിയ തജുരിദുല്‍ ഖുറാന്‍ മദ്രസയിലെ അധ്യാപകന്‍ മൊഹമ്മദ്‌ ഖാലിദ്‌, വിദ്യാര്‍ത്ഥി അബ്ദുസ് സലാം, ഡ്രൈവര്‍ അലി ഹസ്സന്‍ എന്നിവരെ ഗോ രക്ഷകര്‍ തടയുന്നതും ആക്രമിക്കുന്നതും. മദ്രസയയില്‍ നിന്നും ഏകദേശം നാല് കിലോമീറ്റര്‍ മാത്രം ദൂരമുള്ള അമന്‍ വിഹാറിലെ ഇസഡ് ബ്ലോക്കില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. റാണി ഖേരയ്ക്ക് മുന്ധ്ക റോഡില്‍ വച്ചാണ് സംഭവം. ഗോ രക്ഷകരുടെ കൈവശം കമ്പുകളും ഇരുമ്പു ദണ്ഡുകളും ഉണ്ടായിരുന്നു. മദ്രസ അധ്യാപകനടക്കമുള്ള മൂന്നു പേരെ വാഹനത്തിനു പുറത്തേക്ക് വലിച്ചിട്ട അക്രമികള്‍ അവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്ന് മദ്രസ ജനറല്‍ സെക്രട്ടറി ഖാരി മൊഹമ്മദ്‌ ലുക്മാന്‍ പറയുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടെത്തിയ വിദ്യാര്‍ഥി സലാം ആണ് തന്നെ വിവരമറിയിച്ചത് എന്നും തൊപ്പിയും താടിയും ഇല്ലാഞ്ഞതിനാല്‍ മാത്രമാണ് അയാള്‍ക്ക് രക്ഷപ്പെടാനായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

This post was last modified on December 27, 2016 2:28 pm