X

ദല്‍ഹിയില്‍ രണ്ടാംഘട്ട ഓഡ്-ഈവന്‍ ഏപ്രില്‍ 15 മുതല്‍

അഴിമുഖം പ്രതിനിധി

ദല്‍ഹിയില്‍ ഓഡ്-ഈവന്‍ പദ്ധതിയുടെ രണ്ടാംഘട്ടം ഏപ്രില്‍ 15 മുതല്‍ 15 ദിവസത്തേക്ക് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. രാജ്യ തലസ്ഥാനത്തെ വായു മലീനികരണവും ഗതാഗത സ്തംഭനവും ഒഴിവാക്കുന്നതിനാണ് ഓഡ്-ഈവന്‍ പദ്ധതി നടപ്പിലാക്കുന്നത്.

ഈ പദ്ധതി പ്രകാരം വാഹനത്തിന്റെ നമ്പരിന്റെ അവസാന അക്കം ഒറ്റയും ഇരട്ടയും ആകുന്നവ ഒന്നിടവിട്ട ദിവസങ്ങളിലേ നിരത്തില്‍ ഇറക്കാന്‍ ആകൂ. സ്ത്രീകളേയും ഇരുചക്ര വാഹനങ്ങളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ 15 വരെയായിരുന്നു ഒന്നാം ഘട്ടം നടപ്പിലാക്കിയിരുന്നത്.

ഒന്നാം ഘട്ടത്തെ കുറിച്ച് ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടത്തിയ അഭിപ്രായ സര്‍വേ ഫലം പുറത്തു വിട്ടതിന് പിന്നാലെയാണ് രണ്ടാഘട്ടം നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതി വീണ്ടും നടപ്പിലാക്കുന്നതിനോട് ജനങ്ങള്‍ക്ക് അനുകൂല മനോഭാവമാണ് ഉണ്ടായിരുന്നത്.

വിവിധ രീതികളിലൂടെ 11 ലക്ഷം പേര്‍ പ്രതികരിച്ചുവെന്ന് ഗതാഗത മന്ത്രി ഗോപാല്‍ രാജ് പറഞ്ഞു.

This post was last modified on December 27, 2016 3:38 pm