X

മഹീന്ദ്രയും നിസാനും ഉല്‍പ്പാദനം കുറയ്ക്കുന്നു; നോട്ട് പിന്‍വലിക്കലില്‍ വാഹനനിര്‍മ്മാണം പ്രതിസന്ധയില്‍

അഴിമുഖം പ്രതിനിധി

നോട്ട് അസാധുവാക്കല്‍ നടപടി എല്ലാ മേഖലകളേയും പോലെ ഓട്ടോമൊബൈല്‍ മേഖലയേയും പ്രതിസന്ധിയിലാക്കുകയാണ്. റിനോ – നിസാന്‍ ഷിഫ്റ്റുകള്‍ വെട്ടിക്കുറക്കല്‍ തുടങ്ങി. ട്രാക്ടര്‍ പ്ലാന്‌റുകള്‍ അടക്കം മിക്കവയിലും ഈ മാസം ചില ദിവസങ്ങളില്‍ മഹീന്ദ്ര ഉല്‍പ്പാദനം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

നോട്ട് പിന്‍വലിക്കല്‍ വില്‍പ്പന കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണിത്. നവംബറില്‍ ഗ്രാമീണ മേഖലയില്‍ ട്രാക്ടര്‍ വില്‍പ്പന കുത്തനെ കുറഞ്ഞു. മൊത്തം വാഹനവില്‍പ്പനയില്‍ 21.85 ശതമാനം കുറവും ട്രാക്ടര്‍ വില്‍പ്പനയില്‍ 21 ശതമാനം കുറവുമാണ് കഴിഞ്ഞ മാസം ഉണ്ടായത്.
മഹീന്ദ്രയുടെ ഓഹരിയില്‍ 1.1 ശതമാനത്തിന്‌റെ കുറവുണ്ടായി. റിനോ –  നിസാന്‍ പ്ലാന്‌റിലെ മൂന്നാം ഷിഫ്റ്റില്‍ കാര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. പല കമ്പനികളിലും 10 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിച്ചയിടത്ത് 4.8ശതമാനം മാത്രമായിരിക്കും ശമ്പള വര്‍ദ്ധനവെന്നാണ് റിപ്പോര്‍ട്ട്.

This post was last modified on December 27, 2016 2:14 pm