അഴിമുഖം പ്രതിനിധി
ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നത് സ്ത്രീകളുടെ മൗലികാവകാശമെന്ന് ബോംബൈ ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്ന് ശനി ഷിന്‍ഗ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ തൃപ്തി ദേശായിയേയും ഭൂമാത ബ്രിഗേഡിലെ പ്രവര്‍ത്തകരേയും ക്ഷേത്രത്തിന് മുന്നില്‍ തടഞ്ഞു. പൊലീസും ക്ഷേത്രത്തിന്റെ ട്രസ്റ്റികളുടെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നവരും ചേര്‍ന്നാണ് ഇവരെ തടഞ്ഞത്. തുടര്‍ന്ന് പൊലീസ് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ലിംഗ വിവേചനത്തിന് എതിരെ സ്ത്രീകളുടെ പ്രചാരണത്തിന് ലഭിച്ച വിജയമാണ് ഹൈക്കോടതി വിധിയെന്ന് കഴിഞ്ഞ ദിവസം തൃപ്തി പറഞ്ഞിരുന്നു. രണ്ട് മൂന്ന് വാഹനങ്ങളിലായി 25-ഓളം പ്രവര്‍ത്തകര്‍ ക്ഷേത്രപ്രവേശനത്തിനായി തിരിച്ചത്.
ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയത്. ക്ഷേത്ര പ്രവേശനത്തിന് സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കണമെന്ന് കോടതി കഴിഞ്ഞയാഴ്ച നിര്‍ദ്ദേശം നല്‍കിയിരുന്നു.
This post was last modified on December 27, 2016 3:59 pm
Leave a Comment