X

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചു വിടുമെന്ന് മന്ത്രി

അഴിമുഖം പ്രതിനിധി

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടുമെന്നും നിയമനങ്ങള്‍ പി എസ് സിക്കു വിടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയാണെന്ന് കടകംപള്ളി വ്യക്തമാക്കി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുത്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ തീരുമാനം നടപ്പിലാക്കിയില്ല. എന്‍ എസ് എസ് അടക്കമുള്ള സമുദായ സംഘടനകള്‍ പി എസ് സിക്ക് വിടുന്നതിനെതിരെ വരുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ദേവസ്വം റിക്രൂട്ട് മെന്റ് ബോര്‍ഡ് രൂപീകരിക്കുകയായിരുന്നു.

പി എസ് സി പോലുള്ള കുറ്റമറ്റ റിക്രൂട്ട്‌മെന്റ് സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് ബോര്‍ഡ് രൂപീകരിച്ചത്. ഇത് അഴിമതിക്ക് കാരണമാകുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

This post was last modified on December 27, 2016 4:06 pm