X

കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം: വാക്-ട്വീറ്റ് പോരുമായി നസീറുദ്ദീന്‍ഷായും അനുപം ഖേറും

അഴിമുഖം പ്രതിനിധി

കശ്മീര്‍ പണ്ഡിറ്റുകളുടെ വിഷയത്തില്‍ ബോളിവുഡ് താരം അനുപം ഖേറിനെ പരിഹസിച്ച് പ്രമുഖ താരമായ നസീറുദ്ദീന്‍ ഷാ. കശ്മീരില്‍ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരാള്‍ കശ്മീരി പണ്ഡിറ്റുകള്‍ക്കുവേണ്ടി പോരാട്ടം ആരംഭിച്ചിരുന്നുവെന്നുവെന്നും വളരെ പെട്ടെന്ന് അയാള്‍ പലായനം ചെയ്യപ്പെട്ട വ്യക്തിയായെന്നും ഷാ പറഞ്ഞു. എന്നാല്‍ തനിക്കാരുടേയും സര്‍ട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന് പറഞ്ഞ് ഖേര്‍ തിരിച്ചടിച്ചു.

പരാമര്‍ശം വിവാദമായതോടെ അദ്ദേഹം വാര്‍ത്ത നിഷേധിച്ചു. ഷായുടെ യുക്തി വച്ച് വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യയെ കുറിച്ച് സംസാരിക്കാന്‍ കഴിയില്ലല്ലോയെന്ന് ഖേര്‍ ട്വീറ്റ് ചെയ്തു. മധുര്‍ ഭണ്ടാര്‍ക്കറും അശോക് പണ്ഡിറ്റും ഖേറിന്റെ വശം പിടിക്കുകയും ചെയ്തു.

വെയിറ്റിങ് എന്ന ചലച്ചിത്രത്തിന്റെ പ്രചാരണ വേദിയിലാണ് ഷാ വിവാദ പരാമര്‍ശം നടത്തിയത്. മൂന്ന് തവണ ദേശീയ അവാര്‍ഡ് വാങ്ങിയിട്ടുള്ള അദ്ദേഹം ചില സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളില്‍ നടത്തുന്ന മാറ്റങ്ങളിലും ആശങ്ക പ്രകടിപ്പിച്ചു.

This post was last modified on December 27, 2016 4:06 pm

Related Post
Leave a Comment