X

അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ധോണി ഒഴിഞ്ഞു; പക്ഷേ, ഭാര്യ ഇപ്പോഴും ഡയറക്ടര്‍

അഴിമുഖം പ്രതിനിധി

റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ്‌ ധോണി ഒഴിഞ്ഞു. എന്നാല്‍ ധോണിയുടെ ഭാര്യ സാക്ഷി ഇപ്പോഴും കമ്പനിയുമായി സഹകരിക്കുന്നുവെന്ന് ഔദ്യോഗിക രേഖകള്‍. അമ്രപാലി മഹി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരിലൊരാളാണ് സാക്ഷി ധോണി. മഹി എന്ന് വിളിപ്പേരും ധോണിക്കുണ്ട്. അതേസമയം, ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സാക്ഷിയും ഒഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്.

നോയിഡ സെക്ടര്‍ 45-ലെ അമ്രപാലിയുടെ പദ്ധതിയായ സഫയറില്‍ 800 കുടുംബങ്ങള്‍ താമസം തുടങ്ങിയെങ്കിലും ഇലക്ട്രിക്കല്‍ ജോലികള്‍ അടക്കമുള്ളവ തീര്‍ത്തിട്ടിലെന്ന് അവര്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ധോണി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഒഴിഞ്ഞത്.

ഈ വിഷയം നിര്‍മ്മാതാക്കളുമായി സംസാരിക്കുമെന്നും അവരെ കൊണ്ട് വാഗ്ദാനം പാലിപ്പിക്കുമെന്നും ധോണി പറഞ്ഞിരുന്നു. ധോണി ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഒഴിയണമെന്ന് സഫയറിലെ കുടുംബങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കള്‍ തങ്ങളുടെ പരാതി കേള്‍ക്കാന്‍ തയ്യാറാകാതെ ഇരുന്നതു കൊണ്ട് തങ്ങള്‍ അതിന് നിര്‍ബന്ധിതരായി എന്നാണ് കുടുംബങ്ങള്‍ പറയുന്നത്.

This post was last modified on December 27, 2016 3:57 pm

Related Post
Leave a Comment