അഴിമുഖം പ്രതിനിധി
അപകടകരമായ രീതിയില്‍ കാര്‍ ഡ്രൈവ് ചെയ്തതിന് കേന്ദ്ര മന്ത്രി വൈ സത്യനാരായണ ചൗധരിയുടെ മകന്‍ കാര്‍ത്തികിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തുകയായിരുന്ന ഹൈദരാബാദ് ട്രാഫിക് പൊലീസ് പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.
ഇതിനിടെ, ബഞ്ചാര ഹില്‍സിലേക്ക് ആഢംബര വാഹനമായ പോര്‍ഷെ അപകടമുണ്ടാക്കുംവിധം ഡ്രൈവ് ചെയ്ത് എത്തിയ കാര്‍ത്തികിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വണ്ടിയും പിടിച്ചെടുത്തിട്ടുണ്ട്. കാര്‍ത്തിക്കിനെ കൂടാതെ 14 യുവാക്കളും പല സംഭവങ്ങളിലായി പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ശാസ്ത്ര, സാങ്കേതിക സഹമന്ത്രിയായ സത്യനാരായണ വ്യവസായിയും ഇന്ത്യയിലെ ധനികരായ എംപിമാരില്‍ ഒരാളുമാണ്.
This post was last modified on December 27, 2016 3:57 pm
Leave a Comment