X

ഗൗതം മേനോന്റെ വിക്രം ചിത്രം ധ്രുവനച്ചത്രത്തിന്റെ ടീസര്‍ എത്തി

. ജനുവരി 14-ന് പുറത്തുവിട്ട ടീസര്‍ ഇരുപത്തിയഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു

കോളിവുഡ് ഹിറ്റ്‌മേക്കര്‍ ഗൗതം മേനോന്റെ വിക്രം നായകനാകുന്ന ചിത്രം ധ്രുവനച്ചത്രത്തിന്റെ ഔദ്യോഗിക ടീസര്‍ എത്തി. വന്‍വരവേല്‍പാണ് ആരാധകര്‍ ടീസറിന് നല്‍കിയത്. ജനുവരി 14-ന് പുറത്തുവിട്ട ടീസര്‍ ഇരുപത്തിയഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

നരച്ച താടിയും മുടിയുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന ജോണ്‍ ഡാര്‍ക്ക്മാന്‍ എന്ന രഹസ്യാന്വേഷണ ഓഫീസറായി എത്തുന്ന വിക്രത്തിന്റെ ഗംഭീര സസ്‌പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. മലാളിയായ ജോമോനാണ് ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത്. നായികയായി എത്തുന്നത് അനു ഇമ്മാനുവലാണ്.

This post was last modified on January 16, 2017 10:44 am

Related Post
Leave a Comment